ADVERTISEMENT

മിലാൻ∙ ചാംപ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാം സെമി ഫൈനലിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. രണ്ടാം സെമി ആദ്യ പാദത്തിൽ ഇറ്റാലിയൻ വമ്പൻമാരായ എസി മിലാനും ഇന്റർ മിലാനും മിലാനിലെ സാൻ സിറോ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. രാത്രി 12.30ന് നടക്കുന്ന മത്സരം സോണി ടെൻ ചാനലുകളിൽ തത്സമയം കാണാം. 

ഇറ്റാലിയൻ ലീഗായ സിരി എയിൽ കിരീട നഷ്ടത്തിന് ചാംപ്യൻസ് ലീഗ് കിരീടത്തിലൂടെ പരിഹാരം കണ്ടെത്താനാകും ഇരുടീമുകളുടെയും ശ്രമം. 34 മത്സരങ്ങളിൽ നിന്ന് 83 പോയിന്റുള്ള നാപ്പോളി സിരി എ കിരീടം ഉറപ്പിച്ചു കഴിഞ്ഞു.

‘ലുല’ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന റൊമേലു ലുക്കാക്കു– ലൗട്ടാരോ മാർട്ടിനസ് സംഖ്യത്തിലാണ് ഇന്റർ മിലാന്റെ പ്രതീക്ഷ. രണ്ടു വർഷം മുൻപ് ഇന്റർ ലീഗ് കിരീടം സ്വന്തമാക്കിയപ്പോൾ അതിനു ചുക്കാൻ പിടിച്ചത് ഇരുവരുമായിരുന്നു. 

19 ഗോളുമായി ലീഗിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതുള്ള മാർട്ടിനസാണ് ഈ സീസണിൽ ഇന്റർ മുന്നേറ്റ നിരയുടെ അമരക്കാരൻ. ഫോമില്ലായ്മയും പരുക്കും അലട്ടുമ്പോഴും മാർട്ടിനസിനു പിന്തുണമായി ലുക്കാകു ഉണ്ടെന്നത് ഇന്റർ ആരാധകർക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. മറുവശത്ത് ലീഗ് മത്സരങ്ങളിൽ തങ്ങളുടെ തേരാളിയായ യുവതാരം റാഫേൽ ലിയാവോയുടെ പരുക്കാണ് എസി മിലാൻ ആരാധകരെ ആശങ്കപ്പെടുത്തുന്നത്. സിരി എയിൽ 12 ഗോളാണ് ഇത്തവണ ലിയാവോ അടിച്ചുകൂട്ടിയത്. ലിയാവോ ഇന്നു കളിക്കുമോയെന്ന് ഉറപ്പില്ല.

2002–2003 സീസണിലാണ് ഇരു ടീമുകളും ചാംപ്യൻസ് ലീഗ് സെമി ഫൈനലിൽ അവസാനമായി ഏറ്റുമുട്ടിയത്. അന്ന് വിജയിച്ച് എസി മിലാൻ ഫൈനലിലേക്ക് മുന്നേറി.

English Summary : AC Milan vs Inter Milan in Champions League  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com