ADVERTISEMENT

പാരിസ് ∙ ഇരട്ടഗോളുമായി കിലിയൻ എംബപെ തിളങ്ങിയ ഫ്രഞ്ച് ലീഗ് ഫുട്ബോൾ മത്സരത്തിൽ ഓസയെറിനെതിരെ പിഎസ്ജിക്ക് ജയം (2–1). ജയത്തോടെ പിഎസ്ജി ഫ്രഞ്ച് ലീഗ് കിരീടം ഏറക്കുറെ ഉറപ്പാക്കി. അടുത്ത 2 കളികളും പിഎസ്ജി തോൽക്കുകയും തങ്ങളുടെ 2 മത്സരങ്ങളിലായി പതിനാറിലേറെ ഗോളുകൾക്കു ജയിക്കുകയും ചെയ്താലേ രണ്ടാമതുള്ള ലെൻസിന് കിരീടസാധ്യതയുള്ളൂ.

നിലവിൽ ഒന്നാം സ്ഥാനത്ത് പിഎസ്ജിക്ക് 6 പോയിന്റ് ലീഡുണ്ട്. ഗോൾവ്യത്യാസത്തിൽ +16 ആനുകൂല്യവും. എതിരാളികളുടെ മൈതാനത്ത് 6,8 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ.  ലീഗ് ടോപ് സ്കോറർമാരുടെ പട്ടികയിൽ 28 ഗോളുകളുമായി എംബപെ ഒന്നാം സ്ഥാനത്തു തുടരുന്നു.

English Summary: PSG vs Auxerre Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com