ടോക്കിയോ ∙ സ്പാനിഷ് ക്ലബ് ബാർസിലോനയിലെ വിജയകരമായ കരിയറിനു ശേഷം ജപ്പാൻ ക്ലബ് വിസ്സൽ കോബെയിലേക്കു ചേക്കേറിയ ആന്ദ്രേ ഇനിയേസ്റ്റ ക്ലബ് വിടുന്നു. ജെ ലീഗ് പാതിവഴിയിൽ നിൽക്കെയാണ് മുപ്പത്തൊമ്പതുകാരൻ ഇനിയേസ്റ്റ ജപ്പാനിൽനിന്നു മടങ്ങുകയാണെന്നു പ്രഖ്യാപിച്ചത്. ഫുട്ബോളിൽ തന്നെ തുടരാനാണു തീരുമാനമെന്നും ഇനിയേസ്റ്റ സൂചിപ്പിച്ചു. ബാർസയിൽനിന്നു 2018ലാണ് ഇനിയേസ്റ്റ ജപ്പാൻ ക്ലബ്ബിലെത്തിയത്.
English Summary: Iniesta leaves Japan