ADVERTISEMENT

മഡ്രിഡ് ∙ ബ്രസീലിയൻ താരം റോഡ്രിഗോയുടെ ഇരട്ട ഗോളിൽ സ്പാനിഷ് ലീഗ് ഫുട്ബോളിൽ സെവിയ്യയ്ക്കെതിരെ റയൽ മഡ്രിഡിന് ജയം (2–1). 29, 69 മിനിറ്റുകളിലായിരുന്നു റോഡ്രിഗോയുടെ ഗോളുകൾ. മൂന്നാം മിനിറ്റിൽ റാഫ മിറിന്റെ ഗോളിൽ സെവിയ്യ മുന്നിലെത്തിയിരുന്നു. 83–ാം മിനിറ്റിൽ ഡിഫൻഡർ മാർകോസ് അക്യുന ചുവപ്പു കാർഡ് കണ്ട് പുറത്തായ ശേഷം 10 പേരുമായാണ് സെവിയ്യ കളിച്ചത്. ലാ ലിഗയിലെ വംശീയ അധിക്ഷേപത്തിനെതിരെ തുറന്നടിച്ച വിനിസ്യൂസ് ജൂനിയർ റയൽ നിരയിൽ ഉണ്ടായിരുന്നില്ല. ബ്രസീൽ താരത്തിന് പരുക്കാണെന്നാണ് കോച്ച് കാർലോ ആഞ്ചലോട്ടി നൽകിയ വിശദീകരണം.

 

ഇന്ററിന് ജയം; ചാംപ്യൻസ് ലീഗിന്

 

മിലാൻ ∙ ഇത്തവണ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിലെത്തിയതിനു പിന്നാലെ അടുത്ത വർഷത്തെ ടൂർണമെന്റിനും യോഗ്യത ഉറപ്പാക്കി ഇന്റർ മിലാൻ. അറ്റലാന്റയെ 3–2നു തോൽപിച്ചതോടെ ഇന്റർ, സീരി എ ഫുട്ബോളിൽ ആദ്യ 4 സ്ഥാനങ്ങളിലൊന്ന് ഉറപ്പാക്കി. ഒരു മത്സരം ശേഷിക്കെ രണ്ടാം സ്ഥാനത്താണ് ഇന്റർ. ജൂൺ 10ന് ചാംപ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.

English Summary: real madrid win in Rodrigo double

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com