ലണ്ടൻ ∙ ചെൽസി ഫുട്ബോൾ ക്ലബ്ബിന്റെ പുതിയ പരിശീലകനായി മൗറീഷ്യോ പൊച്ചറ്റീനോയെ നിയമിച്ചു. 2 വർഷത്തേക്കാണ് കരാർ. 2014 മുതൽ 2019 വരെ ടോട്ടനം പരിശീലകനായിരുന്നു. ടോട്ടനത്തെ 2019 ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ എത്തിച്ച ശേഷമാണ് പൊച്ചറ്റീനോ ക്ലബ് വിട്ടത്. പിന്നീട് പിഎസ്ജിയുടെ പരിശീലകനായി. കഴിഞ്ഞ ജൂലൈയിൽ പിഎസ്ജി വിട്ട പൊച്ചറ്റീനോ ഒരു വർഷത്തിനു ശേഷമാണ് പരിശീലകന്റെ റോളിൽ ക്ലബ് ഫുട്ബോളിലേക്ക് തിരികെയെത്തുന്നത്.
English Summary: Pochettino is the Chelsea coach