കോഴിക്കോട്∙ ഗോകുലം കേരള എഫ്‌സി പുരുഷ ടീമിന്റെ പരിശീലകനായി ഡൊമിംഗോ ഒറാമസ് (49) ചുമതലയേറ്റു. സ്പാനിഷ് പരിശീലകനായ ഒറാമസ്, സ്പെയിനിലും ഇക്വഡോറിലും വിവിധ ഫുട്ബോൾ ക്ലബ്ബുകൾക്കൊപ്പം പരിശീലകനായും ടാലന്റ് സ്കൗട്ടായും പ്രവർത്തിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബായ യു.ഡി.സാൻ ഫെർണാണ്ടോയ്ക്ക് ആഭ്യന്തര ഫുട്ബോളിലെ മൂന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത് ഒറാമസിന്റെ പരിശീലന കാലയളവിലാണ്.
English Summary: Gokulam Kerala FC appointed new coach