ന്യൂയോർക്ക്∙ ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിൽ. അമേരിക്കൻ ക്ലബായ ഇന്റർ മയാമിയുമായി മെസ്സി കരാറിലെത്തി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. യൂറോപ്പിനു പുറത്തുള്ള ക്ലബുമായി മെസ്സി കരാറിലെത്തുന്നത് ഇതാദ്യമാണ്. സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് ഇന്റർ മയാമി.
പിഎസ്‌ജിയിൽനിന്നു പടിയിറങ്ങിയതിനു പിന്നാലെ മെസ്സി സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ, പഴയ തട്ടകമായ ബാർസിലോന തുടങ്ങിയവയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്റർ മയാമിയുമായി കരാറിലെത്തിയതോടെ ഈ ചർച്ചകൾക്കും വിരാമമായി. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ ഏകദേശം 3270 കോടി രൂപയാണ് മെസ്സിക്കായി വാഗ്ദാനം ചെയ്തത്. 35 വയസ്സുകാരനായ മെസ്സി, 2021ലാണ് ബാർസിലോനയിൽനിന്നു പിഎസ്ജിയിലെത്തിയത്.
English Summary: Lionel Messi set to join MLS club Inter Miami