ADVERTISEMENT

മിലാൻ ∙ ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പാവ്‌ലോ മാൾഡീനിയും (54) എസി മിലാൻ ക്ലബ്ബും വേർപിരിഞ്ഞു. ക്ലബ്ബിന്റെ ഇതിഹാസതാരവും പിന്നീട് ടെക്നിക്കൽ ഡയറക്ടറുമായ മാൾഡീനിയുമായുള്ള കരാർ അവസാനിപ്പിച്ചതായി എസി മിലാൻ അറിയിച്ചു. ലോകഫുട്ബോളിലെ പേരെടുത്ത ഡിഫൻഡർമാരിൽ ഒരാളായിരുന്ന മാൾഡീനി 25 വർഷക്കാലം ക്ലബ്ബിന്റെ താരമായിരുന്നു.

കളിക്കാരനും പിന്നീട് കോച്ചുമായ പിതാവ് സെസ്സാർ മാൾഡീനിയുടെ പാത പിന്തുടർന്നാണ് പാവ്‌ലോ എസി മിലാനിലെത്തിയത്. ക്ലബ്ബിനൊപ്പം 5 ചാംപ്യൻസ് ലീഗ്, 7 ഇറ്റാലിയൻ ലീഗ്, 4 യൂറോപ്യൻ സൂപ്പർ കപ്പ്, ഒരു ക്ലബ് ലോകകപ്പ് എന്നിവ നേടി.  41–ാം വയസ്സിൽ വിരമിച്ചു. 

English Summary: Maldini and Milan part ways

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com