ADVERTISEMENT

ലിസ്ബൺ ∙ എർലിങ് ഹാളണ്ട് ഗോളടിച്ചു തിളങ്ങിയിട്ടും യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ നോർവേയ്ക്കു തോൽവി. സ്കോട്ട്‌ലൻഡ് 2–1നു നോർവേയെ തോൽപിച്ചു. ബ്രൂണോ ഫെർണാണ്ടസ് ഡബിൾ നേടിയ മത്സരത്തിൽ പോർച്ചുഗൽ 3–0ന് ബോസ്നിയ–ഹെർസെഗോവിനയെ തോൽപിച്ചു.

 പരുക്കേറ്റു പുറത്തായ കെവിൻ ഡി ബ്രുയ്നെ ഇല്ലാതെയിറങ്ങിയ ബൽജിയം ഓസ്ട്രിയയോട് സമനില വഴങ്ങി (1–1).ഗ്രൂപ്പ് എയിൽ നോർവേയ്ക്കു തിരിച്ചടിയായി സ്കോട്ട്‌ലൻഡിനോടു വഴങ്ങേണ്ടി വന്ന തോൽവി. പെനൽറ്റിയിൽനിന്ന് ഹാളണ്ട് ഗോൾ നേടി നോർവേയ്ക്കു ലീഡ് സമ്മാനിച്ചെങ്കിലും പിന്നീടു 2 മിനിറ്റിനിടെ 2 ഗോളുകൾ തിരിച്ചടിച്ച് സ്കോട്ട്ലൻഡ് കളി കയ്യടക്കി. 

English Summary: Super win for Portugal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com