ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ മികച്ച ഫോം തുടർന്ന ആർസനൽ താരം ബുകായോ സാകയുടെ മികവിൽ യൂറോ കപ്പ് 2024 യോഗ്യതാ റൗണ്ടിൽ ഇംഗ്ലണ്ടിന് വൻജയം. സാക ഹാട്രിക് നേടിയ മത്സരത്തിൽ ഇംഗ്ലണ്ട് 7–0നു നോർത്ത് മാസിഡോണിയയെ തകർത്തു. ഹാരി കെയ്ൻ 2 ഗോ‍ൾ നേടി.

മാർക്കസ് റാഷ്ഫഡ്, കാൽവിൻ ഫിലിപ്സ് എന്നിവരും ലക്ഷ്യം കണ്ടു. യോഗ്യതാ റൗണ്ടിൽ ഇംഗ്ലണ്ടിന്റെ തുടർച്ചയായ നാലാം ജയമാണിത്. സി ഗ്രൂപ്പിൽ 12 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്തു തുടരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ഓൾ‍‍‍‍ഡ് ട്രാഫഡിൽ 38,47,51 മിനിറ്റുകളിലായിരുന്നു ഇരുപത്തിയൊന്നുകാരൻ സാകയുടെ ഗോളുകൾ. 29–ാം മിനിറ്റിൽ ആദ്യഗോ‍ൾ നേടിയ ടോട്ടനം താരം കെയ്ൻ 73–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ രണ്ടാം ഗോളും നേടി. 

55–ാം മിനിറ്റിൽ കിലിയൻ എംബപെ നേടിയ പെനൽറ്റി ഗോളിൽ ഫ്രാൻസ് 1–0ന് ഗ്രീസിനെ കഷ്ടിച്ചു മറികടന്നു. സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി എംബപെയുടെ 54–ാം ഗോളാണിത്. ഫ്രഞ്ച് റെക്കോർഡാണിത്. 1957–58 സീസണിൽ ജസ്റ്റ് ഫൊണ്ടെയ്ൻ കുറിച്ച റെക്കോർഡാണ് ഇരുപത്തിനാലുകാരൻ എംബപെ മറികടന്നത്.

ബി ഗ്രൂപ്പിൽ 12 പോയിന്റോടെ ഫ്രാൻസും ഒന്നാം സ്ഥാനത്തു നിൽക്കുന്നു. മറ്റു പ്രധാന മത്സരഫലങ്ങൾ: യുക്രെയ്ൻ–1, മാൾട്ട–0; ഫിൻലൻഡ്–6, സാൻമരീനോ–0; സ്വിറ്റ്സർലൻഡ്–2, റുമാനിയ–2; തു‍ർക്കി–2, വെയ്ൽസ്–0; സ്ലൊവേനിയ–1. ഡെൻമാർക്ക്–1.

English Summary : Euro Cup Football 2024 Football Qualification Matches Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com