ADVERTISEMENT

റെയ്ക്ജാവിക് (ഐസ്‌ലൻഡ്) ∙ ആഘോഷിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ നഷ്ടപ്പെടുത്താറില്ല! രാജ്യാന്തര ഫുട്ബോളിൽ 200 മത്സരങ്ങൾ തികച്ച ആദ്യ പുരുഷ താരം എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ വിജയഗോൾ അടിച്ചു തന്നെ ആഘോഷിച്ചു. യൂറോ യോഗ്യതാ റൗണ്ടിൽ ഐസ്‌ലൻഡിനെതിരെ ക്രിസ്റ്റ്യാനോ 89–ാം മിനിറ്റിൽ ഗോൾ നേടിയ മത്സരത്തിൽ പോർച്ചുഗലിന് 1–0 ജയം. 

ഗിന്നസ് റെക്കോർഡ്

200 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ പുരുഷ ഫുട്ബോളർ എന്ന നേട്ടത്തിലെത്തിയ ക്രിസ്റ്റ്യാനോയ്ക്ക് കിക്കോഫിനു മുൻപ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ പുരസ്കാരം നൽകി. രാജ്യാന്തര ഫുട്ബോളിൽ കൂടുതൽ ഗോ‍ൾ നേടിയ പുരുഷ താരം എന്ന റെക്കോർഡും ക്രിസ്റ്റ്യാനോയുടെ പേരിലാണ്– 123 ഗോളുകൾ. എന്നാൽ വനിതാ ഫുട്ബോളർമാരിൽ മത്സരങ്ങളുടെയും ഗോളുകളുടെയും എണ്ണത്തിൽ ഒട്ടേറെ പേർ ക്രിസ്റ്റ്യാനോയ്ക്കു മുന്നിലുണ്ട്. കാനഡയുടെ ക്രിസ്റ്റിൻ സിംക്ലയറാണ് ഗോളെണ്ണത്തിൽ (190) ഒന്നാം സ്ഥാനത്ത്. മത്സരങ്ങളുടെ എണ്ണത്തിൽ യുഎസിന്റെ മുൻതാരം ക്രിസ്റ്റിൻ ലില്ലിയാണ് ഒന്നാമത്– 354 മത്സരങ്ങൾ.

ഹാളണ്ടിന് ഡബിൾ

സൂപ്പർ താരം എർ‌ലിങ് ഹാളണ്ട് ഇരട്ടഗോൾ നേടിയ മത്സരത്തിൽ നോർവേ സൈപ്രസിനെ 3–1നു തോൽപിച്ചു. റൊമേലു ലുക്കാകുവിന്റെ ഡബിളിൽ എസ്റ്റോണിയയ്ക്കെതിരെ ബൽജിയത്തിന്റെ ജയം 3–0ന്. സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി സ്കോർ ചെയ്തെങ്കിലും പോളണ്ട് 3–2ന് മോൾഡോവയോടു തോറ്റു.

English Summary: Ronaldo honoured by guinnes world records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com