ADVERTISEMENT

ബെംഗളൂരു ∙ തന്റെ താരങ്ങളെ സംരക്ഷിക്കാൻ, വേണ്ടിവന്നാൽ ഇനിയും ‘കയ്യാങ്കളിയിൽ’ ഏർപ്പെടുമെന്ന് ഇന്ത്യൻ ഫുട്ബോൾ‌ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. സാഫ് കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ചുവപ്പു കാർഡ് കിട്ടിയതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഫുട്ബോൾ വൈകാരികമായ കളിയാണ്. എന്റെ കളിക്കാരെ സംരക്ഷിക്കാൻ ഇതു ചെയ്തേ മതിയാകൂ എന്നാണെങ്കിൽ അത് ആവർത്തിക്കാൻ ഞാൻ തയാറാണ്’’– സ്റ്റിമാച്ച് പറഞ്ഞു. മത്സരത്തിൽ ആദ്യ പകുതിക്കു തൊട്ടുമുൻപ് ത്രോ ചെയ്യാൻ ശ്രമിച്ച പാക്ക് താരം അബ്ദുല്ല ഇക്ബാലിൽ നിന്ന് സ്റ്റിമാച്ച് പന്ത് തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. ഇത് ഇരുടീമും തമ്മിലുള്ള സംഘർഷത്തിനു വഴിവച്ചു. ഇതാണ് ചുവപ്പ് കാർഡിൽ കലാശിച്ചത്.

English Summary : Ready to fight to protect my players: Igor Stimac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com