ADVERTISEMENT

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദിനെ സ്വന്തമാക്കാന്‍ മോഹന്‍ ബഗാന്‍ സൂപ്പർ ജയന്റ്സ് ശ്രമം നടത്തുന്നതായി റിപ്പോർട്ട്. രണ്ടുവട്ടം ബഗാന്റെ ഓഫര്‍ ബ്ലാസ്റ്റേഴ്സ് നിരസിച്ചെങ്കിലും സഹലിനായുള്ള ശ്രമം ബഗാന്‍ അവസാനിപ്പിച്ചിട്ടില്ല. പ്രീതം കോട്ടലിനെയോ ലിസ്റ്റന്‍ കൊളാസോയെയോ പകരം നല്‍കി സഹല്‍ അബ്ദുല്‍ സമദിനെ കൊല്‍ക്കത്തയിലെത്തിക്കാനായിരുന്നു മോഹന്‍ ബഗാന്റെ ശ്രമം. 

ഈ വാഗ്ദാനം കേരള ബ്ലാസ്റ്റേഴ്സ് നിരസിച്ചു. പ്രീതം കോട്ടലിനെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നുണ്ടെങ്കിലും സഹലിനെ കൈവിട്ടുകളയാന്‍ ഒരുക്കമല്ല. ഒരു താരത്തെ കൈമാറുന്നതിനൊപ്പം ട്രാന്‍സ്ഫര്‍ തുകയും നല്‍കി സഹലിനെ സ്വന്തമാക്കാനാണ് ബഗാന്റെ അടുത്ത നീക്കം. അനിരുദ്ധ് ഥാപ്പയെയും ജേസന്‍ കമിങ്സിനെയും സ്വന്തമാക്കിയ ബഗാന്‍ എഎഫ്സി കപ്പുകൂടി കണ്ടാണു ടീമൊരുക്കുന്നത്. 

റെക്കോര്‍ഡ് തുകയ്ക്കാണ് ബാഗന്‍ ഥാപ്പയെ ടീമിലെത്തിച്ചത്. ബഗാന്‍ ഉള്‍പ്പടെ നാലു ക്ലബുകള്‍ സഹലിനായി രംഗത്തുണ്ടെന്നാണു സൂചന. മല്‍സരം പൂര്‍ത്തിയാക്കാതെ കളംവിട്ടത്, വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ വമ്പന്‍ ഓഫര്‍ ലഭിച്ചാല്‍ ബ്ലാസ്റ്റേഴ്സ് സഹലിനെ കൈമാറുന്നത് പരിഗണിച്ചേക്കാനും ഇടയുണ്ട്. 2025 വരെയാണ് കേരള ബ്ലാസ്റ്റേഴ്സുമായുള്ള സഹല്‍ അബ്ദുല്‍ സമദിന്റെ കരാര്‍. 26 വയസ്സുകാരനായ സഹല്‍ ആറുവര്‍ഷമായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണ്.

English Summary: Mohun Bagan Super Giants attempt to get Sahal Abdul Samad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com