ADVERTISEMENT

കായ് ഹാവേർട്സ് ആർസനലിൽ

മാ‍ഞ്ചസ്റ്റർ ∙ ലണ്ടൻ ക്ലബ് ചെൽസിയിൽനിന്ന് അതേ നഗരത്തിലെ മറ്റൊരു ക്ലബ്ബായ ആർസനലിലേക്ക് ജർമൻ ഫുട്ബോളർ കായ് ഹാവേർട്സിന്റെ ക്ലബ് മാറ്റം പൂർണമായി. 6.5 കോടി പൗണ്ടിനാണ് (ഏകദേശം 672 കോടി രൂപ) ട്രാൻസ്ഫർ. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ കഴിഞ്ഞ സീസണിൽ 2–ാം സ്ഥാനത്തായിരുന്ന ആർസനലുമായി നീണ്ട കാലത്തേക്കാണ് ഇരുപത്തിനാലുകാരൻ ഹാവേർട്സിന്റെ കരാർ.

മെൻഡി സൗദിയിൽ

റിയാദ് ∙ ഇംഗ്ലിഷ് ക്ലബ് ചെൽസിയുടെ സെനഗൽ ഗോൾകീപ്പർ എഡ്വേഡ് മെൻഡി സൗദി അറേബ്യൻ ക്ലബ് അൽ അഹ്‌ലിയുമായി കരാ‍ർ ഒപ്പിട്ടു. 2026 വരെയാണ് കരാർ. മുപ്പത്തിയൊന്നുകാരൻ താരവുമായി 1.6 കോടി പൗണ്ടിനാണ് (ഏകദേശം 165 കോടി രൂപ) കരാറെന്നു ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജയിംസ് മാഡിസൺ ടോട്ടനം ടീമിൽ

ലണ്ടൻ ∙ ഹാരി കെയ്ൻ ജർമൻ ബുന്ദസ് ലിഗ ക്ലബ് ബയൺ മ്യൂണിക്കിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങൾ തുടരവേ, ലെസ്റ്റർ സിറ്റിയുടെ ഇംഗ്ലിഷ് മിഡ്ഫീൽഡർ ജയിംസ് മാഡിസണുമായി ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്സ്പർ കരാർ ഒപ്പിട്ടു. 

4 കോടി പൗണ്ടിനാണ് (ഏകദേശം 414 കോടി രൂപ) ഇരുപത്തിയാറുകാരൻ മാഡിസണുമായി ടോട്ടനം കരാറിലായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 5 വർഷത്തേക്കാണ് കരാർ. 

English Summary: Transfer window

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com