ADVERTISEMENT

കൊച്ചി ∙ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും കെ.പി.രാഹുലും കളം വിടും; പകരം പ്രീതം കോട്ടാൽ വരും. പുതിയ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് ടീം ലൈനപ്പിനെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ടീം ക്യാംപ് നാളെ തുടങ്ങിയേക്കും. മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് ഇന്നു കൊച്ചിയിലെത്തും. ക്യാംപിന്റെ തുടക്കത്തിൽ സഹൽ അബ്ദുൽ സമദ് ഉണ്ടാവില്ല. 

കൊൽക്കത്ത ക്ലബ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് 2.5 കോടി രൂപ ട്രാൻസ്ഫർ ഫീ നൽകി സഹലിനെ റാഞ്ചുമെന്നാണ് അഭ്യൂഹങ്ങൾ. ബെംഗളൂരു എഫ്സി, സൗദി പ്രൊ ലീഗ് ടീമുകളുമായി ബന്ധപ്പെട്ടും ഇരുപത്തിയാറുകാരൻ സഹലിന്റെ പേര് ഉയർന്നിട്ടുണ്ട്. എന്നാൽ, ഇവ ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. സഹലിന് 2025 വരെ കരാറുണ്ട്.

രാഹുലും പോകുമോ?

യുവതാരം കെ.പി.രാഹുലിനെ വട്ടമിട്ടും അഭ്യൂഹങ്ങളുണ്ട്. രാഹുലിനു ബ്ലാസ്റ്റേഴ്സിൽ തുടരാൻ താൽപര്യമില്ലെന്നാണ് സൂചനകൾ.  ഗോൾകീപ്പർ പ്രഭ്സുഖൻ സിങ് ഗില്ലിനെ 1.2 കോടി രൂപ നൽകി ഈസ്റ്റ് ബംഗാൾ ടീമിലെത്തിച്ചതായും സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്.  മോഹൻ ബഗാൻ ക്യാപ്റ്റൻ പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സിൽ ചേക്കേറുമെന്ന മറ്റൊരു അഭ്യൂഹവും നിലവിലുണ്ട്.

ടീം വിട്ടവരേറെ

വിദേശ താരങ്ങളായ ഇവാൻ കല്യുഷ്നി, അപ്പോസ്തലസ് ജിയാനു, വിക്ടർ മോംഗിൽ എന്നിവർക്കു പുറമേ, ക്യാപ്റ്റൻ ജെസ്സൽ കാർണെയ്റോ, നിഷു കുമാർ, ധനചന്ദ്ര മീത്തെയ്, ഹർമൻജ്യോത് ഖബ്ര, മുഹിത് ഖാൻ എന്നിവരാണ് ബ്ലാസ്റ്റേഴ്സ് വിട്ടവർ. പുതുതായി കരാർ ഒപ്പിട്ടത് ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോഷ്വ സത്തിരിയോ, ബെംഗളൂരു താരം പ്രബിർ ദാസ് എന്നിവർ മാത്രം. 

English Summary: Kerala Blasters team camp will start tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com