ADVERTISEMENT

ന്യൂഡൽഹി∙ ഫ്രഞ്ച് ഫുട്ബോള്‍ ടീം ക്യാപ്റ്റൻ കിലിയൻ എംബപെ ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ‘സൂപ്പർ ഹിറ്റാണെന്ന്’ പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിലെത്തിയപ്പോഴാണ് മോദി എംബപെയെ പുകഴ്ത്തിയത്. ‘‘ഇന്ത്യയിൽ കിലിയൻ എംബപെ സൂപ്പർ ഹിറ്റാണ്. ഫ്രഞ്ചുകാരെക്കാളും കൂടുതൽ‌ ഇന്ത്യക്കാർക്ക് എംബപെയെക്കുറിച്ച് അറിയാം.’’– ഫ്രാൻസിൽ ഇന്ത്യക്കാരോടു സംസാരിക്കവേ മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കിലിയൻ എംബപെയുടെ പേരു പറഞ്ഞപ്പോൾ ഗാലറിയിൽനിന്ന് വൻ ആരവമാണ് ഉയർന്നത്. സംസാരിക്കുന്നതിനിടെ നാക്കുപിഴ സംഭവിച്ചതോടെ മോദി ‘കിലിയൻ മാപെ’ എന്നാണ് ഫ്രഞ്ചുതാരത്തിന്റെ പേരു പറഞ്ഞത്. ഫ്രഞ്ച് ലീഗ് ക്ലബ് പിഎസ്ജിയുടെ താരമാണ് കിലിയൻ എംബപെ. ഫിഫ ലോകകപ്പിൽ താരം അർജന്റീനയ്ക്കെതിരെ ഹാട്രിക് നേടിയിരുന്നു. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി മോദി ഫ്രാൻസിലെത്തിയത്.

ഫ്രാൻസിന്റെ പരമോന്നത പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ സമ്മാനിച്ചു. ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. പുരസ്കാരത്തിന് ഇന്ത്യൻ ജനതയുടെ പേരിൽ മോദി നന്ദി പറഞ്ഞു.

English Summary: Mbappe probably known to more people in India than in France: PM Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com