ADVERTISEMENT

ന്യൂഡൽഹി ∙ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഇന്ത്യൻ ഫുട്ബോൾ ടീമിനെ അയയ്ക്കണമെന്നാവശ്യപ്പെട്ട് ദേശീയ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര കായിക മന്ത്രിക്കും കത്തയച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏഷ്യൻ ഗെയിംസ് വലിയ വേദിയാണെന്നും ഗെയിംസിലെ പങ്കാളിത്തം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കു സഹായിക്കുമെന്നും വ്യക്തമാക്കിയുള്ള കത്ത് സ്റ്റിമാച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.  ഗെയിംസിൽ മത്സരാനുമതി തേടി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും കേന്ദ്ര കായിക മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.

ഇന്റർ കോണ്ടിനന്റൽ കപ്പ്, സാഫ് കിരീടം, ഫിഫ റാങ്കിങ്ങിൽ 100–ാം സ്ഥാനം എന്നിവയുൾപ്പെടെ സമീപകാലത്തു മികച്ച നേട്ടങ്ങൾ കൈവരിച്ചെങ്കിലും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീമിന് കേന്ദ്ര കായിക മന്ത്രാലയം ഇതുവരെ അനുമതി നൽകിയിട്ടില്ല. ഗെയിംസ് ഇനങ്ങളിൽ

ഏഷ്യയിലെ മികച്ച 8 ടീമുകളിൽ ഒന്നായാൽ മാത്രമേ ടീമിനെ അയയ്ക്കേണ്ടതുള്ളൂവെന്നാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ തീരുമാനം. കഴിഞ്ഞ ഒരു വർഷത്തിനിടെയുള്ള റാങ്കിങ് ആണ് ഇതിനായി മാനദണ്ഡമാക്കിയത്. നിലവിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെ‍ഡറേഷന്റെ റാങ്കിങ്ങിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം 18–ാം സ്ഥാനത്തും വനിതാ ടീം 11–ാം സ്ഥാനത്തുമാണ്. 2018 ഏഷ്യൻ ഗെയിംസിലും ഇതേ കാരണത്താൽ ഇന്ത്യൻ ഫുട്ബോൾ ടീം പങ്കെടുത്തിരുന്നില്ല. 

English Summary: Stimach's letter to the prime minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com