ADVERTISEMENT

പാരിസ് ∙ ലയണൽ മെസ്സിക്കു പിന്നാലെ കിലിയൻ എംബപെയും പിഎസ്ജി വിടുന്നു. എംബപെയെ ഉൾപ്പെടുത്താതെ പിഎസ്ജി ഏഷ്യൻ പ്രീ സീസൺ പര്യടനത്തിനു പുറപ്പെട്ടതോടെ ഈ സീസണിൽ ഫ്രഞ്ച് സ്ട്രൈക്കർ പാരിസ് ക്ലബ്ബിനു വേണ്ടി കളിക്കില്ല എന്നുറപ്പായി. നിലവിലെ കരാർ അടുത്ത വർഷം അവസാനിക്കുന്നതോടെ താൻ ക്ലബ് വിടുമെന്ന് എംബപെ നേരത്തേ മാനേജ്മെന്റിനെ അറിയിച്ചിരുന്നു.

സ്പാനിഷ് ക്ലബ് റയൽ മഡ്രിഡുമായി എംബപെ രഹസ്യധാരണയിലെത്തിയതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ കരാർ കാലാവധി തീർന്നാൽ ട്രാൻസ്ഫർ ഫീ കിട്ടില്ല എന്നതിനാൽ ഒന്നുകിൽ പുതിയ കരാറിൽ ഒപ്പുവയ്ക്കുക, അല്ലെങ്കിൽ ഇപ്പോൾ തന്നെ ക്ലബ് വിടുക എന്ന ഓപ്ഷനാണ് പിഎസ്ജി എംബപെയ്ക്കു മുന്നിൽ വച്ചത്.

ഇക്കാര്യത്തിൽ ധാരണയായില്ലെങ്കിലും പ്രീ സീസൺ സ്ക്വാഡിൽ നിന്നു പുറത്തായതോടെ എംബപെയ്ക്ക് ഉടൻ തീരുമാനമെടുക്കേണ്ടി വരും. കരാർ കാലാവധി പൂർത്തീകരിക്കുന്നതിനു വേണ്ടി സീസൺ മുഴുവൻ കളിക്കാതെ ഇരിക്കുക എന്ന അസാധാരണ നടപടിക്കും എംബപെ മുതിർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

English Summary: Mbappe's Omission From PSG's Tour Fuels Speculation Of Madrid Move

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com