ADVERTISEMENT

ഫ്ലോറിഡ∙ ഇന്റർ മയാമി ക്ലബ്ബിലെ അരങ്ങേറ്റ മത്സരത്തിൽ ലയണൽ മെസ്സി ഗോളടിച്ചതിന്റെ ആവേശത്തിലാണ് മെസ്സി ആരാധകര്‍. പകരക്കാരനായി കളിക്കാനിറങ്ങിയ മെസ്സി മത്സരത്തിന്റെ ഇൻജറി ടൈമിലാണ് മയാമിക്കായി വിജയ ഗോൾ നേടിയത്. മത്സരത്തിൽ ക്രൂസ് അസൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്റർ മയാമി കീഴടക്കി. മെസ്സിയുടെ അരങ്ങേറ്റ മത്സരം കാണാനായി സ്പോർട്സ് വ്ലോഗർ ഐഷോസ്പീഡും സ്റ്റേഡിയത്തിലെത്തിയിരുന്നു. പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ് സ്പീഡ്.

മെസ്സിയുടെ ഫ്രീകിക്ക് ഗോളിനു തൊട്ടുമുൻപ് ‘മെസ്സി ഗോളടിച്ചാൽ ഞാൻ മെസ്സി ഫാൻ’ എന്ന് സ്പീഡ് പ്രഖ്യാപിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ജഴ്സിയും ധരിച്ചാണ് വ്ലോഗർ മത്സരം കാണാനെത്തിയത്. മെസ്സി ഗോളടിച്ചതോടെ സ്പീഡ് ആദ്യം ഞെട്ടി. പിന്നീട് പോർച്ചുഗൽ ജഴ്സി ഊരിമാറ്റി, മെസ്സിയുടെ ഇന്റർ മയാമി ജഴ്സി അണിഞ്ഞു.

ലയണൽ മെസ്സി തന്നെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തതായി വ്ലോഗർ നേരത്തേ ആരോപിച്ചിരുന്നു. മെസ്സിയെ ഫോളെ ചെയ്യാനോ, സന്ദേശങ്ങൾ അയക്കാനോ തനിക്കു സാധിക്കുന്നില്ലെന്ന് സ്പീഡ് യുട്യൂബ് വിഡിയോയിൽ അവകാശപ്പെട്ടു. നേരത്തേ പോർച്ചുഗൽ– ബോസ്നിയ മത്സരത്തിന്റെ സമയത്ത് സ്പീഡ് റൊണാൾഡോയെ കണ്ട് ഫോട്ടോയെടുത്തിരുന്നു. ഇന്റർ മയാമിക്കു വേണ്ടി 54-ാം മിനിറ്റിൽ പകരക്കാരനായാണ് മെസ്സി ഗ്രൗണ്ടിൽ ഇറങ്ങിയത്. മത്സരം സമനിലയിലാകുമെന്ന് പ്രതീക്ഷിച്ചിരിക്കെ 94–ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഫ്രീകിക്ക് ഗോൾ.

English Summary: Ronaldo superfan iShowSpeed's bold comments before Lionel Messi winner go viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com