ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടിഷ് ഫുട്ബോൾ ചരിത്രത്തിലെ ആദ്യത്തെ ‘വൺ മില്യൻ’ ഫുട്ബോളർ ട്രെവർ ഫ്രാൻസിസ് (69) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഇംഗ്ലണ്ട് ടീമിൽ സ്ട്രൈക്കറായിരുന്ന ട്രെവർ 1979ൽ ബർമിങ്ങാമിൽനിന്ന് നോട്ടിങ്ങാം ഫോറസ്റ്റിലേക്കു ക്ലബ് മാറിയത് 10 ലക്ഷം പൗണ്ടിനാണ്. അക്കാലത്തെ ഏറ്റവും ഉയർന്ന തുകയായിരുന്നു ഇത്. പിന്നീട് മാഞ്ചസ്റ്റർ സിറ്റി അംഗമായ ട്രെവർ ഇംഗ്ലണ്ടിനായി 52 മത്സരങ്ങളും കളിച്ചു. വിരമിച്ച ശേഷം ഷെഫീൽഡ് വെനസ്ഡേ, ബർമിങ്ങാം എന്നിവയുടെ പരിശീലകനായി.

English Summary: Footballer Trevor Francis has passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com