ADVERTISEMENT

ന്യൂഡൽഹി ∙ ഏഷ്യൻ ഗെയിംസ്, എഎഫ്സി അണ്ടർ 23 ഫുട്ബോൾ, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ എന്നിവയ്ക്ക് ഒരുങ്ങാൻ ദേശീയ ടീം ക്യാംപിലേക്കു താരങ്ങളെ വിട്ടുനൽകണമെന്ന് ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഐഎസ്എൽ ക്ലബ്ബുകളോട് അഭ്യർഥിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സ്റ്റിമാച്ച് ഐഎസ്എൽ ക്ലബ്ബുകളോട് പരസ്യമായ അഭ്യർഥന നടത്തിയത്. 

നേരത്തേ, എഎഫ്സി അണ്ടർ 23 ക്യാംപിലേക്കു താരങ്ങളെ വിട്ടുനൽകാൻ മുംബൈ സിറ്റി എഫ്സി, കൊൽക്കത്ത ഈസ്റ്റ് ബംഗാൾ ടീമുകൾ വിസമ്മതിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണു ക്രൊയേഷ്യക്കാരൻ കോച്ചിന്റെ പരസ്യ ‘ഇടപെടൽ’. ഇതേ ആവശ്യമുന്നയിച്ച് ഐഎസ്എൽ ക്ലബ്ബുകളുമായി സ്റ്റിമാച്ച് നാളെ വെർച്വൽ ചർച്ചയും നടത്തും.

English Summary: indian coach Igor Stimach's request to ISL clubs 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com