ADVERTISEMENT

അഡ്‌ലെയ്ഡ് ∙ മൊറോക്കോയെ 4–0നു തകർത്ത് ഫ്രാൻസും ജമൈക്കയെ 1–0നു തോൽപിച്ച് കൊളംബിയയും വനിതാ ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ. 

യൂജെനി ലെ സോമറുടെ ഇരട്ടഗോളാണ് ഫ്രാൻസിന് തകർപ്പൻ ജയം സമ്മാനിച്ചത്. 51–ാം മിനിറ്റിൽ കാറ്റലിൻ ഉസ്മെ നേടിയ ഗോളാണ് ജമൈക്കയ്ക്കെതിരെ കൊളംബിയയ്ക്ക് ജയം സമ്മാനിച്ചത്. 

ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച തുടങ്ങും. സ്പെയിൻ–നെതർലൻഡ്സ്, ജപ്പാൻ–സ്വീഡൻ, ഓസ്ട്രേലിയ–ഫ്രാൻസ്, ഇംഗ്ലണ്ട്–കൊളംബിയ എന്നിങ്ങനെയാണ് മത്സരങ്ങൾ.

English Summary: Women's World Cup quarter-finals from friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com