ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോള്‍, അൽ നസ്റിന് അറബ് ക്ലബ് ചാംപ്യൻസ് കപ്പ് കിരീടം
![christiano ക്രിസ്റ്റ്യാനോ ഗോൾ നേടിയപ്പോൾ.](https://img-mm.manoramaonline.com/content/dam/mm/mo/sports/football/images/2023/8/13/christiano.jpg?w=1120&h=583)
Mail This Article
×
റിയാദ് ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ അൽ ഹിലാലിനെ 2–1നു തോൽപിച്ച് അൽ നസ്ർ അറബ് ക്ലബ് ചാംപ്യൻസ് കപ്പ് ജേതാക്കൾ. അധികസമയത്തേക്കു നീണ്ട ഫൈനലിൽ 98–ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ ടീമിന്റെ വിജയഗോൾ നേടിയത്.
നേരത്തേ 74–ാം മിനിറ്റിൽ ടീമിന്റെ സമനില ഗോൾ നേടിയതും ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ തന്നെ. 51–ാം മിനിറ്റിൽ മൈക്കേലിന്റെ ഗോളിൽ അൽ ഹിലാൽ മുന്നിലെത്തിയിരുന്നു. അൽ നസ്ർ ക്ലബ്ബിനൊപ്പം മുപ്പത്തിയെട്ടുകാരൻ ക്രിസ്റ്റ്യാനോയുടെ ആദ്യ കിരീടമാണിത്.
6 ഗോളുകളോടെ ക്രിസ്റ്റ്യാനോ ടൂർണമെന്റിലെ ടോപ് സ്കോററുമായി. ഗോൾ നേടിയതിനു ശേഷം പരുക്കേറ്റ ക്രിസ്റ്റ്യാനോ സ്ട്രെച്ചറിലാണ് മൈതാനം വിട്ടത്.
English Summary : Al Nassr vs Al Hilal match update
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.