കുടുംബത്തോടൊപ്പം മൾട്ടിപ്ലക്സിലെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; ജയിലർ കണ്ടോ?
Mail This Article
റിയാദ്∙ സൗദി പ്രോ ലീഗിന്റെ തിരക്കിനിടെയും കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മൾട്ടിപ്ലക്സിൽ സിനിമ കാണാനെത്തിയ ചിത്രം റൊണാൾഡോ ഇൻസ്റ്റയിൽ പങ്കുവച്ചു. പങ്കാളി ജോര്‍ജിന റോഡ്രിഗസിനും മക്കൾക്കുമൊപ്പമാണ് സൂപ്പർ താരം മൾട്ടിപ്ലക്സിലെത്തിയത്.
അതേസമയം ക്രിസ്റ്റ്യാനോ കുടുംബത്തോടൊപ്പം കണ്ട സിനിമ ഏതെന്നു വ്യക്തമല്ല. രജനീകാന്ത് നായകനായ ‘ജയിലർ’ സിനിമയാണ് പോർച്ചുഗൽ താരം കണ്ടതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ചില ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിലീസ് ചെയ്ത് ഏഴു ദിവസത്തിനിടെ 450 കോടി രൂപയാണ് ജയിലർ സിനിമ തിയേറ്ററുകളിൽനിന്നു വാരിയത്.
സൗദി പ്രോ ലീഗിൽ അൽ നസ്ർ ക്ലബ്ബിന്റെ താരമാണ് ക്രിസ്റ്റ്യാനോ. പ്രോ ലീഗിൽ അൽ താവൂനെതിരെ വെള്ളിയാഴ്ച രാത്രിയാണ് അൽ നസ്റിന്റെ അടുത്ത പോരാട്ടം. അൽ എത്തിഫാക്കിനെതിരായ മത്സരത്തിൽ അൽ നസ്ർ ക്ലബ് 2–1ന് തോൽവി വഴങ്ങിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ അറബ് ക്ലബ് ചാംപ്യൻസ് കപ്പ് വിജയിച്ച ആത്മവിശ്വാസവുമായാണ് അൽ നസ്ർ പ്രോ ലീഗ് പോരാട്ടങ്ങൾക്ക് ഇറങ്ങുന്നത്.
English Summary: Did Cristiano Ronaldo Watch Rajnikanth's Jailer With Family?