ADVERTISEMENT

ബർലിൻ ∙ ജർമൻ ബുന്ദസ്‌ലിഗയിൽ ഹാരി കെയ്ന്റെ ‘ഗോളടി സീസണിനു’ തുടക്കം. ഇംഗ്ലിഷ് താരം ഗോളടിച്ചും ഗോളടിപ്പിച്ചും തിളങ്ങിയ സീസണിലെ ആദ്യ മത്സരത്തിൽ വെർഡർ‌ ബ്രെമനെതിരെ ബയണിന് 4–0 ജയം. 

  4–ാം മിനിറ്റിൽ ലിറോയ് സാനെയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയ കെയ്ൻ 74–ാം മിനിറ്റിൽ ഗോളും നേടി. സാനെ പിന്നീട് 90–ാം മിനിറ്റിലും ലക്ഷ്യം കണ്ടു. ഇൻജറി ടൈമിൽ മാത്തിസ് ടെൽ ബയണിന്റെ ഗോളടി പൂർത്തിയാക്കി.

കഴിഞ്ഞ ദിവസം കെയ്ൻ ക്ലബ്ബിനായി അരങ്ങേറിയ ജർമൻ സൂപ്പർ കപ്പ് മത്സരത്തിൽ ബയൺ 3–0ന് ലൈപ്സീഗിനോടു തോറ്റിരുന്നു. എന്നാൽ ഇന്നലെ ചാംപ്യൻമാർക്കു ചേർന്ന വിധമായിരുന്നു ബയണിന്റെ കളി. 73 ശതമാനം പന്തവകാശം നേടിയ മത്സരത്തിൽ 25 ഷോട്ടുകളാണ് ബയൺ പായിച്ചത്. അതിൽ പത്തും ഗോൾമുഖത്തേക്കു തന്നെ. 

English Summary : Werder Bremen vs Bayern Munich match update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com