ADVERTISEMENT

ബെംഗളൂരു ∙ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിക്കും ഭാര്യ സോനം ഭട്ടാചാര്യയ്ക്കും ആൺകുഞ്ഞ്. ഇന്നലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് സോനം കുഞ്ഞിനു ജന്മം നൽകിയത്.

തായ്‌ലൻഡിൽ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഛേത്രിക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അവധി നൽകിയിരുന്നു. കിങ്സ് കപ്പിനു ശേഷം ഏഷ്യൻ ഗെയിംസിനു പുറപ്പെടുന്ന ഇന്ത്യൻ ടീമിനൊപ്പം ഛേത്രി ചേരും.

ദീർഘകാല പ്രണയത്തിനു ശേഷം 2017 ഡിസംബറിലാണ് ഛേത്രിയും സോനവും വിവാഹിതരായത്. മുൻ ഇന്ത്യൻ താരവും മോഹൻ ബഗാൻ ക്ലബ്ബിന്റെ പരിശീലകനുമായിരുന്ന സുബ്രത ഭട്ടാചാര്യയുടെ മകളാണ് സോനം.

English Summary: Chhetri and wife Sonam blessed with baby boy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com