ADVERTISEMENT

മഡ്രിഡ് ∙ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയി റുബിയാലസിന്റെ അമ്മ ഏയ്ഞ്ചൽസ് ബെയാർ ആശുപത്രി വിട്ടു. മകനു നേരെയുള്ള നടപടികളിൽ പ്രതിഷേധിച്ച് നിരാഹാര സമരത്തിലായിരുന്ന അവരെ ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വനിതാ ലോകകപ്പ് ഫുട്ബോൾ സമ്മാനദാനച്ചടങ്ങ് വേദിയിൽ സ്പെയിൻ താരം ജെന്നി ഹെർമോസോയെ ചുംബിച്ചതിന്റെ പേരിലാണ് റുബിയാലസ് രൂക്ഷവിമർശനത്തിനു വിധേയനായത്. സ്പെയിനിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ റുബിയാലസിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.

ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫ റുബിയാലസിനെ 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് തന്റെ മകനെ അകാരണമായി വേട്ടയാടുന്നു എന്നു പറഞ്ഞ് ബെയാർ അടച്ചിട്ട മുറിയിൽ നിരാഹാരം തുടങ്ങിയത്. ആരോഗ്യനില മോശമായതോടെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

English Summary: Mother of Spanish soccer chief Luis Rubiales released from hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com