റൊണാൾഡോ ഇല്ല, 9 ഗോളുകൾ അടിച്ചുകൂട്ടി പോർച്ചുഗൽ; ലക്സംബർഗിനെതിരെ റെക്കോർഡ് വിജയം

Mail This Article
×
ലിസ്ബൻ ∙ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ കളിച്ചിട്ടും യൂറോകപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് റെക്കോർഡ് ജയം. ലക്സംബർഗിനെ 9–0നാണ് പോർച്ചുഗൽ തകർത്തു വിട്ടത്.
രാജ്യാന്തര ഫുട്ബോളിൽ പോർച്ചുഗലിന്റെ ഏറ്റവും വലിയ വിജയമാണിത്. മുൻമത്സരങ്ങളിൽ കിട്ടിയ മഞ്ഞക്കാർഡുകൾ മൂലം വിലക്കിലായതിനാൽ ക്രിസ്റ്റ്യാനോ പോർച്ചുഗൽ നിരയിലുണ്ടായിരുന്നില്ല. ഗോൺസാലോ റാമോസ്, ഗോൺസാലോ ഇനാസിയോ, ഡിയേഗോ ജോട്ട എന്നിവർ 2 ഗോൾ വീതം നേടി.
റിക്കാർഡോ ഹോർട്ട, ബ്രൂണോ ഫെർണാണ്ടസ്, ജോവ ഫെലിക്സ് എന്നിവരും ലക്ഷ്യം കണ്ടു. മറ്റു മത്സരങ്ങളിൽ നെതർലൻഡ്സ് 2–1ന് അയർലൻഡിനെയും ഗ്രീസ് 5–0ന് ജിബ്രാൾട്ടറിനെയും ക്രൊയേഷ്യ 1–0ന് അർമീനിയയെയും തോൽപിച്ചു.
English Summary : Portugal defeted Luxembourg in Euro Cup qualifier
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.