ADVERTISEMENT

ന്യൂഡൽഹി ∙ സീനിയർ താരം സുനിൽ ഛേത്രിയെ ഉൾപ്പെടുത്തി ഏഷ്യൻ ഗെയിംസിനുള്ള പതിനേഴംഗ ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. പ്രധാന താരങ്ങളെ ഉൾപ്പെടുത്തി 22 അംഗ ടീമിനെ ഫെഡറേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഐഎസ്എൽ ക്ലബ്ബുകൾ താരങ്ങളെ വിട്ടുനൽകില്ലെന്ന് അറിയിച്ചതോടെ ഛേത്രിയുൾപ്പെടെ പ്രധാന താരങ്ങൾ ടീമിൽ ഉണ്ടാകില്ലെന്നു റിപ്പോർട്ട് ഉണ്ടായിരുന്നു. 

ഛേത്രിയെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഗോൾ കീപ്പർ ഗു‍ർപ്രീത് സിങ് സന്ധു, പ്രതിരോധ താരം സന്ദേശ് ജിങ്കാൻ തുടങ്ങിയവർ ടീമിലില്ല. മലയാളി താരങ്ങളായ കെ.പി.രാഹുലും അബ്ദുൽ റബീഹും ടീമിലുണ്ട്.19 മുതലാണ് ഏഷ്യൻ ഗെയിംസ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുന്നത്. 16ന് ടീം പുറപ്പെടണം. ഈ സാഹചര്യത്തിൽ ഗു‍ർപ്രീതും ജിങ്കാനും ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ വിട്ടുകിട്ടാൻ ഫെഡറേഷൻ പരമാവധി ശ്രമിച്ചെങ്കിലും ക്ലബ്ബുകൾ വഴങ്ങാത്ത സാഹചര്യത്തിലാണ് ഛേത്രിയുടെ നേതൃത്വത്തിൽ ജൂനിയർ താരങ്ങളെ ഉൾപ്പെടുത്തി ടീം പ്രഖ്യാപിച്ചത്.

ടീം: സുനിൽ ഛേത്രി, ഗുർമീത് സിങ്, ധീരജ് സിങ്, സുമിത് രതി, നരേന്ദർ ഗെലോട്ട്, അമർജിത് സിങ് കിയാം, സാമുവൽ ജയിംസ്, കെ.പി.രാഹുൽ, അബ്ദുൽ റബീഹ്, ആയുഷ് ദേവ് ഛേത്രി, ബ്രെയ്സ് മിറാൻഡ, അസ്ഫർ നൂറാനി, റഹിം അലി, വിൻസി ബാരെറ്റോ, രോഹിത് ധനു, ഗുർകീരത് സിങ്, അനികേത് ജാദവ്.

English Summary : Sunil Chhetri the only  senior player In Indian Football Team for the Asian Games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com