സൗദി പ്രോ ലീഗിൽ നെയ്മാറിന് അരങ്ങേറ്റം, അൽ ഹിലാലിന് 6-1ന്റെ വിജയം
Mail This Article
റിയാദ് ∙ ആരാധകരുടെ പ്രിയപ്പെട്ട ‘സുൽത്താന്’ അറബ് നാട്ടിൽ ഗോൾ വരവേൽപ്. ബ്രസീൽ താരം നെയ്മാർ ആദ്യമായി കളിക്കാനിറങ്ങിയ മത്സരത്തിൽ അൽ ഹിലാൽ ക്ലബ്ബിന് ഗംഭീര ജയം (6–1). സൗദി പ്രൊ ലീഗ് ഫുട്ബോളിൽ അൽ റിയാദിനെയാണ് നിലവിൽ ഒന്നാം സ്ഥാനക്കാരായ അൽ ഹിലാൽ തകർത്തു വിട്ടത്.
64–ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറിങ്ങിയ നെയ്മാർ ഗോൾ നേടിയില്ലെങ്കിലും 83–ാം മിനിറ്റിൽ സഹ ബ്രസീലിയൻ മാൽക്കമിന്റെ ഗോളിനു വഴിയൊരുക്കി. അലക്സാണ്ടർ മിത്രോവിച്ച് (30–ാം മിനിറ്റ്, പെനൽറ്റി), യാസിർ അൽ ഷഹ്റാനി (45+4), നാസർ അൽ ദൗസരി (68), സലാം അൽ ദൗസരി (87–പെനൽറ്റി, 90+5) എന്നിവരാണ് മറ്റു സ്കോറർമാർ.
6 കളികളിൽ 16 പോയിന്റുമായാണ് അൽ ഹിലാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുന്നത്. 15 പോയിന്റുമായി അൽ ഇത്തിഹാദാണ് രണ്ടാമത്.
English Summary : Al Hilal defeated Al Riyadh in Saudi Pro League football