ADVERTISEMENT

കൊച്ചി ∙ ആരാധക പിന്തുണയിൽ ലോകത്തെ തന്നെ മുൻനിര ക്ലബ്ബുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്സിന്റെ മാധ്യമ പങ്കാളിയായി തുടർച്ചയായ 10–ാം വർഷവും മലയാള മനോരമ. ബ്ലാസ്റ്റേഴ്സിന്റെ കളത്തിനകത്തെയും പുറത്തെയും വിശേഷങ്ങൾ കഴിഞ്ഞ 9 സീസണുകളിലും ഫുട്ബോൾ പ്രേമികളിലെത്തിച്ച അതേ മികവോടെയാണു പുതിയ സീസണിലും പങ്കാളിത്തം തുടരുന്നത്.

ബ്ലാസ്റ്റേഴ്സ് താരങ്ങളുടെയും കോച്ചിങ് സ്റ്റാഫിന്റെയുമെല്ലാം വിശേഷങ്ങൾ‌ പത്രത്തിലും മനോരമ ന്യൂസ് ടിവി ചാനലിലും റേഡിയോ മാംഗോയിലും മനോരമ ഓൺലൈനിലും വനിത മാഗസിനിലും സമഗ്രതയോടെ ലഭ്യമാകും. കൂടാതെ, വായനക്കാർക്കായി സമ്മാനപ്പെരുമഴ തീർക്കുന്ന വിവിധ മത്സരങ്ങൾ ഇക്കുറിയും ഉണ്ടാകും.

ടിക്കറ്റുകൾ തയാർ

കേരള ബ്ലാസ്റ്റേഴ്സ്– ബെംഗളൂരു എഫ്സി ഐഎസ്എൽ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റുകൾ ഓൺലൈനിൽ (www.insider.in) ലഭ്യമാണ്. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 21ന് രാത്രി എട്ടിനാണു ബദ്ധവൈരികൾ തമ്മിലുള്ള പോരാട്ടം. സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസ് കൗണ്ടറിൽ നിന്ന് 19 മുതൽ ടിക്കറ്റുകൾ നേരിട്ടു വാങ്ങാം. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കു സീസൺ ടിക്കറ്റ് എടുത്താൽ 25% നിരക്ക് ഇളവും ലഭിക്കും. ജിയോ സിനിമ ആപ്പിലും സ്പോർട്സ് 18 ചാനലിലുമാണ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം.

English Summary: Malayala Manorama continues to be KBFC media partner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com