ADVERTISEMENT

മിലാൻ ∙ ഇറ്റാലിയൻ സീരി എ ഫുട്ബോളിലെ ‘മിലാൻ ഡാർബി’യിൽ ഇന്റർ മിലാന് വൻജയം. സാൻ സിറോ സ്റ്റേഡിയത്തിൽ എസി മിലാനെ 5–1നാണ് ഇന്റർ തകർത്തുവിട്ടത്. ഹെൻറിക് മഖിതെര്യാൻ (5,69 മിനിറ്റുകൾ) ഇന്ററിനായി ഇരട്ടഗോൾ നേടി. മാർക്കസ് തുറാം (38), ഹാകൻ കലനോലു (79, പെനൽറ്റി), ഡേവിഡ് ഫ്രറ്റേസി (90+3) എന്നിവരാണ് മറ്റു സ്കോറർമാർ. റാഫേൽ ലിയാവോ (59–ാം മിനിറ്റ്) എസി മിലാന്റെ ആശ്വാസഗോൾ നേടി. പോയിന്റ് പട്ടികയിൽ ഇന്റർ ഒന്നാം സ്ഥാനത്തും എസി മിലാൻ 4–ാം സ്ഥാനത്തുമാണ്.

English Summary: Inter Milan beat AC Milan in Serie A

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com