പൊക്കമുള്ളതാണ് എന്റെ പൊക്കം!

Mail This Article
കൊച്ചി ∙ ഏറ്റവും ഇഷ്ടം ഫുട്ബോൾ തന്നെ. പക്ഷേ, മറ്റൊരു ഇഷ്ടം കൂടിയുണ്ട്, മിലോസ് ഡ്രിൻസിച്ചിന്. ‘‘ ടെന്നിസ്! നൊവാക് ജോക്കോവിച്ച് എന്റെ രാജ്യത്ത് ഇതിഹാസമാണ്! പിന്നെങ്ങനെ ഞാൻ ടെന്നിസ് കളിക്കാതിരിക്കും?’’ – ഡ്രിൻസിച്ചിന്റെ സ്വദേശം ജോക്കോവിച്ചിന്റെ നാടായ സെർബിയയുടെ അയൽരാജ്യമായ മോണ്ടിനെഗ്രോ. (സ്വതന്ത്ര രാജ്യമാകും മുൻപു മോണ്ടിനെഗ്രോ സെർബിയയുടെ ഭാഗമായിരുന്നു).
ഡ്രിൻസിച്ചിന്റെ ‘ബയോഡേറ്റ’ കേരള ബ്ലാസ്റ്റേഴ്സിനു നൽകുന്നത് ആത്മവിശ്വാസം കൂടിയാണ്! ഉയരം ആറടി നാലിഞ്ച്. സെന്റർ ബാക്ക്. യൂറോപ്യൻ കളിക്കളങ്ങളിലെ പരിചയ സമ്പത്ത്. ‘‘ഇന്ത്യയിൽ വന്നിട്ടില്ല. ആദ്യമാണ് ഇന്ത്യ കാണുന്നത്. നല്ല ചൂടൻ കാലാവസ്ഥ! യൂറോപ്പിൽ പൊതുവേ തണുപ്പാണ്. മറ്റു സൗകര്യങ്ങൾ കൊള്ളാം’’ – ഡ്രിൻസിച് സംസാരിക്കുന്നു.
∙ എന്റെ കളി ശൈലി ഇവിടെ ‘ഫിറ്റ്’ ആകുമെന്നാണു പ്രതീക്ഷ. ബ്ലാസ്റ്റേഴ്സിനു മികച്ച ഡിഫൻസ് വേണം. അക്കാര്യത്തിൽ എനിക്കു വലിയ പങ്കു വഹിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.
∙ ആരാധകരെ നിറഞ്ഞ സ്റ്റേഡിയത്തിൽ കാണാൻ കാത്തിരിക്കുകയാണു ഞാൻ.
∙ 15 വയസ്സുള്ളപ്പോൾ കടുത്തൊരു ടാക്ലിങ് കിട്ടി. ഒരു വർഷം പരുക്കുമായി കളത്തിനു പുറത്തിരുന്നു. ഭാഗ്യവശാൽ അതു കരിയറിനു വലിയ തടസ്സമായില്ല.
∙ എനിക്കു നല്ല ഉയരമുണ്ട്. അതാണു കരുത്ത്. ഉയർന്നെത്തുന്ന പന്തുകൾ നന്നായി ക്ലിയർ ചെയ്യാൻ കഴിയും.
English Summary: Blasters defender Milos Drincic speaks