ADVERTISEMENT

ഹാങ്ചോ ∙ 2022 ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് ആദ്യ ജയം. ബംഗ്ലദേശിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയിലെ പെനൽറ്റി കിക്കിലൂടെയാണ് ഛേത്രി ബംഗ്ലദേശ് ഗോൾവല കുലുക്കിയത്.

മത്സരത്തിന്റെ 83-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ബ്രൈസ് മിറാന്‍ഡയെ ബംഗ്ലദേശ് ക്യാപ്റ്റൻ റഹ്‌മത് വീഴ്ത്തിയതിനെത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. കിക്ക് എടുത്ത ഇന്ത്യൻ നായകനു പിഴച്ചില്ല. മത്സരം അവസാനിക്കുന്നതുവരെ ലീഡ് നിലനിർത്തിയതോടെ ജയം ഇന്ത്യയ്ക്കൊപ്പം.

ഏഷ്യൻ ഗെയിംസ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ചൈനയ്‌ക്കെതിരെ 5–1ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഈ വിജയത്തിലൂടെ ഇന്ത്യ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. സെപ്റ്റംബര്‍ 24നു നടക്കുന്ന അടുത്ത മത്സരത്തില്‍ മ്യാന്‍മറാണ് ഇന്ത്യയുടെ എതിരാളികൾ.

English Summary: Asian Games: Chhetri scores as India beats Bangladesh to keep qualification hopes alive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com