ADVERTISEMENT

കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ്–ബെംഗളൂരു എഫ്സി പോരാട്ട വേദിയായ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 5 മുതലാണു കാണികൾക്കു പ്രവേശനം. മത്സരത്തിനുള്ള ടിക്കറ്റുകൾ ഓൺലൈനിൽ (www.insider.in) ലഭ്യമാണ്. കലൂർ സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസ് കൗണ്ടറിൽ നിന്നു ടിക്കറ്റുകൾ ലഭ്യതയനുസരിച്ചു നേരിട്ടും വാങ്ങാം.

ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കു സീസൺ ടിക്കറ്റ് എടുത്താൽ 25% ഇളവും ലഭിക്കും. നിപ്പ നിയന്ത്രണ വിധേയമായെങ്കിലും സുരക്ഷ പരിഗണിച്ചു മാസ്ക് ധരിച്ചു സ്റ്റേഡിയത്തിൽ എത്തണമെന്നാണു ബ്ലാസ്റ്റേഴ്സ് ടീമിന്റെ അഭ്യർഥന.

ഇവാൻ വുക്കൊമനോവിച്ച് ഗാലറിയിൽ

വിലക്കു നേരിടുന്ന ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ചിനു ടീമിനൊപ്പം കളത്തിൽ എത്താനാകില്ലെങ്കിലും അദ്ദേഹം ഗാലറിയിൽ കളി കാണാനുണ്ടാകും. ആശാനില്ലാതെ ടീം സൂപ്പർ കപ്പിലും ഡ്യൂറൻഡ് കപ്പിലും കളിച്ചിരുന്നു. സഹപരിശീലകൻ ഫ്രാങ്ക് ഡോവനാണു ടീമിനൊപ്പമുണ്ടാകുക.

English Summary : Audience will be allowed to enter Kalur Jawaharlal Nehru Stadium from 5 PM onwards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com