ADVERTISEMENT

റോം ∙ 94–ാം നമ്പർ ജഴ്സിയണിഞ്ഞ്, 94–ാം മിനിറ്റിൽ ഉയർന്നു ചാടിയ 1.94 മീറ്റർ ഉയരക്കാരൻ ലാസിയോ ഗോൾ കീപ്പർ ഇവാൻ പ്രൊവെഡലിനെ അത്‌ലറ്റിക്കോ മഡ്രിഡ് ആരാധകർ അടുത്തകാലത്തൊന്നും മറക്കാനിടയില്ല! ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഇ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് ലാസിയോയോട് 94–ാം മിനിറ്റു വരെ 1–0ന് മുന്നിട്ടുനിന്ന അത്‌ലറ്റിക്കോ ജയം ഉറപ്പിച്ചിരുന്നു. എന്നാൽ മത്സരം തീരാൻ സെക്കൻഡുകൾ ശേഷിക്കെ ലഭിച്ച കോർണർ തകർപ്പനൊരു ഹെഡറിലൂടെ ഇവാൻ വലയിലാക്കി. അതോടെ ചാംപ്യൻസ് ലീഗിൽ വിജയത്തുടക്കം പ്രതീക്ഷിച്ചെത്തിയ അത‌്‌ലറ്റിക്കോയ്ക്ക് സമനിലയുമായി മടങ്ങേണ്ടിവന്നു. നേരത്തെ 29–ാം മിനിറ്റിൽ സ്പാനിഷ് താരം പാബ്ലോ ബാരിയോസിലൂടെ ലീഡ് നേടിയ അത്‌ലറ്റിക്കോ രണ്ടാം പകുതിയിൽ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. 

 ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ 13 വർഷത്തിനിടെ ഗോൾ നേടുന്ന ആദ്യ ഗോ‍ൾ കീപ്പറാണ് ഇവാൻ. 1994ലാണ് ഇവാന്റെ ജനനം. ജഴ്സിയിലെ 94–ാം നമ്പറിനുള്ള കാരണവും ഇതുതന്നെ.

മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി റെഡ്സ്റ്റാർ ബൽഗ്രേഡിനെയും (3–1) ബാർസിലോന, ആന്റ്‌വെർപിനെയും (5–0) പിഎസ്ജി ബൊറൂസിയ ഡോർട്മുണ്ടിനെയും (2–0) തോൽപിച്ചു. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ 1–0ന് പിന്നിട്ടുനിന്ന ശേഷമാണ് സിറ്റി 3 ഗോളുകൾ മടക്കിയത്. യൂലിയൻ അൽവാരസ് (47, 60 മിനിറ്റുകൾ), റോഡ്രി (73) എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്.

ജോവ ഫെലിക്സ് (11,66), റോബർട്ട് ലെവൻഡോവ്സ്കി (19), ഗാവി (54) എന്നിവരാണ് ആന്റ്‌വെർപ്പിനെതിരെ ബാർസയ്ക്കായി ലക്ഷ്യം കണ്ടത്. ആന്റ്‌വെർപ് താരം ജെൽ ബറ്റൈൽ (22) സെൽഫ് ഗോൾ വഴങ്ങി.    കിലിയൻ എംബപെ (49), അഷ്റഫ് ഹക്കീമി (58) എന്നിവരുടെ ഗോളിന്റെ ബലത്തിലാണ്  പിഎസ്ജി  ഡോർട്മുണ്ടിനെ കീഴടക്കിയത്.

English Summary : Lazio vs Atalanta football match updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com