മലപ്പുറത്തുനിന്ന് മഞ്ഞപ്പട വരുന്നു, പത്താം വാർഷികത്തിൽ പത്ത് ബസ് നിറയെ ആരാധകർ

Mail This Article
×
മലപ്പുറം∙ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്– ബെംഗളൂരു മത്സരം ആഘോഷമാക്കാൻ മഞ്ഞപ്പട മലപ്പുറത്തു നിന്നു യാത്ര തുടങ്ങി. ഐഎസ്എൽ പത്താം വാർഷികം പ്രമാണിച്ച് 10 ബസ് നിറയെ ആരാധകരുമായാണ് മഞ്ഞപ്പട മലപ്പുറം വിങ് കൊച്ചിയിലേക്കു വരുന്നത്.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, തിരൂർ, മലപ്പുറം, നിലമ്പൂർ എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് ബസുകൾ പുറപ്പെടുന്നത്. ചില സ്ഥലങ്ങളിൽ നിന്ന് രണ്ടു ബസുകളുണ്ട്. ഈ 10 ബസുകൾക്ക് പുറമേ സ്വന്തം വാഹനങ്ങളിലും മലപ്പറത്തു നിന്ന് മഞ്ഞപ്പട അംഗങ്ങൾ കലൂരിലേക്കു യാത്ര തിരിച്ചിട്ടുണ്ട്.

English Summary: Ten buses full of fans from Malappuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.