ഏഷ്യൻ ഗെയിംസ് ഫുട്ബോൾ: മ്യാന്മറിനെതിരെ സമനില, ഇന്ത്യ പ്രീക്വാർട്ടറിൽ

Mail This Article
ഫുട്ബോളിൽ ഇന്ത്യയ്ക്കു വിജയവും തിരിച്ചടിയും. മ്യാൻമറിനതിരെ 1–1 സമനിലയിൽ കുരുങ്ങിയിട്ടും ഇന്ത്യൻ പുരുഷ ടീം പ്രീ ക്വാർട്ടർ യോഗ്യത നേടിയപ്പോൾ വനിതകൾ തായ്‌ലൻഡിനെതിരെ 0–1നു പരാജയപ്പെട്ട വനിതകൾ പുറത്തായി.
23–ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഇന്ത്യയെ മുന്നിലെത്തിച്ചെങ്കിലും 74–ാം മിനിറ്റിൽ പകരക്കാരൻ ക്യാവ് ഹിറ്റ്‌വെ മ്യാൻമറിനായി തുല്യത നേടി. ഗ്രൂപ്പ് എയിൽ ആതിഥേയരായ ചൈനയ്ക്കു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ നോക്കൗട്ട് യോഗ്യത നേടിയത്. ഇന്ത്യയ്ക്കും മ്യാൻമറിനും തുല്യ പോയിന്റുകളാണെങ്കിലും കൂടുതൽ ഗോളുകൾ നേടിയതാണ് ഇന്ത്യയെ തുണച്ചത്.
പ്രീ ക്വാർട്ടറിൽ സൗദി അറേബ്യയെ ഇന്ത്യ നേരിടും.വനിതകളുടെ മത്സരത്തിൽ, 52–ാം മിനിറ്റിൽ തോങ്റോങ് പരിചാറ്റ് തായ്‌ലൻഡിന്റെ വിജയ ഗോൾ നേടിയത്. ഈ തോൽവിയോടെ ഗ്രൂപ്പ് ബിയിൽ ഇന്ത്യയുടെ സാധ്യതകൾ അസ്തമിച്ചു.
English Summary: Asian Games Football: Indian Men's Team Advanced to Pre Quarter