ചെന്നൈയിനെ തകർത്തുവിട്ട് ഒഡിഷയ്ക്കു വിജയത്തുടക്കം (2–0)

Mail This Article
ഭുവനേശ്വർ ∙ ഐഎസ്എൽ ഫുട്ബോളിലെ സൂപ്പർ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിയെ 2–0ന് തകർത്ത് ഒഡീഷ എഫ്സി. സ്വന്തം മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജെറി മവിമിൻങാഗ (45), ഡിയേഗോ മൗറീസിയോ (63) എന്നിവരാണ് ഒഡീഷയ്ക്കായി ലക്ഷ്യം കണ്ടത്.
ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ജെറി ഒഡീഷയെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെന്നൈയിനു സമനില ഗോൾ നേടാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും ഒഡീഷയുടെ ഗോൾ കീപ്പർ അമരീന്ദർ സിങ് അപകടം തട്ടിയകറ്റി.
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയാണ് ബ്രസീലിയൻ താരം ഡിയേഗോ മൗറീസിയോ ഒഡീഷയുടെ രണ്ടാം ഗോൾ നേടിയത്. 28ന് മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ഒഡീഷയുടെ അടുത്ത മത്സരം. 29ന് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ചെന്നൈയുടെ അടുത്ത എതിരാളികൾ. രണ്ടാം മത്സരത്തിൽ മോഹൻ ബഗാൻ 3–1ന് പഞ്ചാബ് എഫ്സിയെ തോൽപിച്ചു.
English Summary: Odisha FC beat Chennaiyin FC in ISL