ADVERTISEMENT

മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിലെ മഡ്രിഡ് ഡാർബിയിൽ അത്‌ലറ്റിക്കോ മഡ്രിഡിന് തകർപ്പൻ വിജയം; ഈ സീസണിൽ ലീഗ് കിരീടമെന്ന ലക്ഷ്യത്തോടെ തോൽവി അറിയാതെ കുതിക്കുകയായിരുന്ന റയൽ മഡ്രിഡിനെ 3–1നാണ് അയൽക്കാർ തോൽപിച്ചത്. അൽവാരോ മൊറാട്ട (2 ഗോൾ), അന്റോയ്ൻ ഗ്രീസ്മാൻ എന്നിവരാണ് അത്‌ലറ്റിക്കോയുടെ ഗോളുകൾ നേടിയത്. ടോണി ക്രൂസ് റയലിന്റെ ഏകഗോൾ മടക്കി. ഈ സീസണിൽ തുടർച്ചയായ 6 ജയങ്ങൾക്കു ശേഷമാണ് റയലിന്റെ തോൽവി. റയൽ തോറ്റതോടെ ബാർസിലോനയും ജിറോണയും ലീഗ് പട്ടികയിൽ മുൻനിരയിലേക്കു വന്നു. ഇരുടീമിനും 6 കളിയിൽ 16 പോയിന്റ്. ബാർസിലോന സെൽറ്റ വിഗോയെ 3–2നു തോൽപിച്ചിരുന്നു. 

English Summary: Atlético beat real 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com