ADVERTISEMENT

ലണ്ടൻ ∙ അർഹിച്ച ഗോൾ നഷ്ടമായ ലിവർപൂളിന് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പറിനെതിരെ തോൽവി (2–1). 34–ാം മിനിറ്റിൽ ലിവർപൂൾ താരം ലൂയിസ് ഡയസ് നേടിയ ഗോളാണ് റഫറി തെറ്റായി ഓഫ്സൈഡ് വിളിച്ചത്. വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) ഇടപെട്ടതുമില്ല.

പിന്നീട് മത്സരശേഷം റഫറിമാരുടെ സംഘടനയായ ‘പ്രഫഷനൽ ഗെയിം മാച്ച് ഒഫീഷ്യൽസ് ലിമിറ്റഡ്’ ഓഫ്സൈഡ് തീരുമാനം തെറ്റായിരുന്നു എന്ന് സമ്മതിച്ചതോടെ വിവാദം ചൂടുപിടിച്ചു. വിഎആർ ഒഫീഷ്യലുകളെ 2 മത്സരങ്ങളിൽ നിന്ന് മാറ്റിനിർത്താനും തീരുമാനമായി. ഇൻജറി ടൈമിൽ (90+6) ജോയൽ മാറ്റിപ് വഴങ്ങിയ സെൽഫ് ഗോളിലാണ് ലിവർപൂളിന്റെ തോൽവി. 

English Summary: Liverpool lost against Tottenham Hotspur in english premier league football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com