നെയ്മാറിനും കാമുകിക്കും പെൺകുഞ്ഞ് പിറന്നു, മാവിയെന്ന് പേരിട്ട് സൂപ്പർ താരം

Mail This Article
×
റിയാദ്∙ സൗദി പ്രോ ലീഗ് ക്ലബ് അല്‍ഹിലാലിന്റെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മാറിനും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിക്കും പെൺകുഞ്ഞ് പിറന്നു. നെയ്മാർ തന്നെയാണ് സമൂഹമാധ്യമത്തിൽ ഇക്കാര്യം അറിയിച്ചത്. ‘‘ഞങ്ങളുടെ ജീവിതം പൂർത്തിയാക്കാൻ ഞങ്ങളുടെ മാവി എത്തി’’–എന്ന് നെയ്മാർ പ്രതികരിച്ചു.
‘‘സ്വാഗതം, മകളേ, നീ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണ്. ഞങ്ങളെ തിരഞ്ഞെടുത്തതിന് നന്ദി’’– എന്നും നെയ്മാർ സമൂഹമാധ്യമത്തിൽ കുറിച്ചു.
ബ്രൂണ ബിയാൻകാർഡിയും തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുഞ്ഞിനെ സ്വാഗതം ചെയ്തു. ഇരുവരും മകൾ മാവിയെ കൈകളിൽ പിടിച്ചിരിക്കുന്ന ചിത്രങ്ങളും പങ്കിട്ടു.
മാസങ്ങൾക്കു മുൻപാണ് നെയ്മാർ സൗദി പ്രോ ലീഗ് ക്ലബ്ബിൽ ചേർന്നത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്നാണ് നെയ്മാറുടെ വരവ്.
English Summary:
Neymar Jr Welcomes Baby Girl With Girlfriend Bruna Biancardi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.