ADVERTISEMENT

മഡ്രിഡ് ∙ ബാർസിലോന താരം ലാമിൻ യമാലിന്റെ ‘പ്രായം കുറഞ്ഞ റെക്കോർഡുകൾ’ തുടരുന്നു. സ്പാനിഷ് ലീഗ് ഫുട്ബോളിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന റെക്കോർഡ് യമാൽ സ്വന്തമാക്കിയ ദിനം ഗ്രനഡയ്ക്കെതിരെ ബാർസയ്ക്കു സമനില (2–2). ഹാഫ്ടൈമിനു തൊട്ടുമുൻപാണ് (45+1) യമാൽ ലക്ഷ്യം കണ്ടത്. 

   മലാഗ താരം ഫാബ്രിസ് ഒലിംഗയുടെ റെക്കോർഡാണ് യമാൽ തിരുത്തിയത്. സ്പെയിൻ ദേശീയ ടീമിനു വേണ്ടി കളിച്ച പ്രായം കുറഞ്ഞ താരം, ഗോൾ നേടിയ പ്രായം കുറഞ്ഞ താരം, ലാലിഗയിൽ അരങ്ങേറിയ പ്രായം കുറഞ്ഞ താരം തുടങ്ങിയ റെക്കോർഡുകളെല്ലാം യമാൽ മുൻപു സ്വന്തമാക്കിയിരുന്നു. 

English Summary:

Lamine Yamal youngest goal scorer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com