യൂറോകപ്പ് യോഗ്യത ഉറപ്പിച്ച് ബൽജിയം, ഫ്രാൻസ്, പോർച്ചുഗൽ

Mail This Article
×
പാരിസ് ∙ ഇരട്ടഗോളുകളോടെ പോർച്ചുഗലിനെയും ഫ്രാൻസിനെയും യൂറോ കപ്പിലേക്കു നയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബപെയും. ഇന്നലെ സ്‌ലൊവാക്യയെ 3–2ന് തോൽപിച്ചതോടെ പോർച്ചുഗൽ ജെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ലീഡ് 7 പോയിന്റാക്കി. ഗോൺസാലോ റാമോസാണ് പോർച്ചുഗലിന്റെ ആദ്യ ഗോൾ നേടിയത്. 29 (പെനൽറ്റി), 72 മിനിറ്റുകളിൽ ക്രിസ്റ്റ്യാനോയും ലക്ഷ്യം കണ്ടു. രാജ്യാന്തര ഫുട്ബോളിൽ ഇതോടെ ക്രിസ്റ്റ്യനോയ്ക്ക് 125 ഗോളുകളായി. ഇതുവരെയുള്ള 7 മത്സരങ്ങളും ജയിച്ചാണ് പോർച്ചുഗൽ അടുത്ത വർഷം ജർമനിയിൽ നടക്കുന്ന ടൂർണമെന്റിന് യോഗ്യത ഉറപ്പിച്ചത്. ബി ഗ്രൂപ്പിൽ നെതർലൻഡ്സിനെ 2–1നു തോൽപിച്ചാണ് ഫ്രാൻസ് യോഗ്യത നേടിയത്. 7, 53 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ. ഓസ്ട്രിയയെ 3–2നു മറികടന്ന് ബൽജിയവും യോഗ്യത ഉറപ്പിക്കുന്ന ആദ്യ ടീമുകളിലൊന്നായി.
English Summary:
Belgium, France and Portugal secure EuroCup qualification
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.