മുംബൈയ്ക്കെതിരെ കയ്യാങ്കളി, മിലോസ് ഡ്രിൻകിച്ചിന് മൂന്ന് മത്സരങ്ങളില്‍ വിലക്ക്

Mail This Article
കൊച്ചി ∙ കയ്യാങ്കളിയിൽ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി എഫ്സി ഐഎസ്എൽ പോരാട്ടത്തിൽ ചുവപ്പു കാർഡ് കണ്ട ബ്ലാസ്റ്റേഴ്സ് താരം മിലോസ് ഡ്രിൻസിച്ചിനും മുംബൈയുടെ വാൻ നീഫിനും 3 മത്സര വിലക്ക്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതിയാണു ശിക്ഷ വിധിച്ചത്. അപ്പീൽ നൽകാൻ 10 ദിവസം അനുവദിച്ചിട്ടുണ്ട്. എട്ടിനു മുംബൈയിൽ നടന്ന മത്സരം ഉടനീളം സംഘർഷഭരിതമായിരുന്നു. മത്സരം മുംബൈ 2–1നു ജയിച്ചു.
ഡ്രിൻസിച്ചിനു വിലക്കു വീഴുന്നതു ബ്ലാസ്റ്റേഴ്സിനു കടുത്ത തിരിച്ചടിയാകും. മോണ്ടിനെഗ്രോ സ്വദേശിയായ ഈ സെന്റർ ബാക്കിന്റെ മികവിലാണു ടീമിന്റെ പ്രതിരോധം ഉറച്ചു നിൽക്കുന്നത്. ചുവപ്പു കാർഡ് ലഭിച്ചതിനാൽ 21 ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരം അദ്ദേഹത്തിനു കളിക്കാനാകില്ല. 3 മത്സര വിലക്കു പ്രഖ്യാപിച്ചതോടെ തുടർന്നുള്ള 2 മത്സരങ്ങൾ കൂടി നഷ്ടമാകുമെന്ന സ്ഥിതിയാണ്.