കിരീടപ്പോരാട്ടത്തിന് ഗോകുലം ഒരുങ്ങി

Mail This Article
കോഴിക്കോട്∙ ഐ ലീഗ് ഫുട്ബോളിൽ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ഗോകുലം കേരള എഫ്സിയെ സ്പാനിഷ് സ്ട്രൈക്കർ അലസാന്ദ്രോ സാഞ്ചസ് ലോപ്പസ് നയിക്കും. തൃശൂർ സ്വദേശി വി.എസ്.ശ്രീക്കുട്ടനാണു വൈസ് ക്യാപ്റ്റൻ. ടീമിന്റെ പുതിയ ജഴ്സി ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി കെ. ഷാജേഷ്കുമാറിനു നൽകി പ്രകാശനം ചെയ്തു. 28ന് വൈകിട്ട് 7ന് കോർപറേഷൻ സ്റ്റേഡിയത്തിലാണ് ഗോകുലത്തിന്റെ ആദ്യമത്സരം. പുതിയ ക്ലബ്ബായ ഇന്റർ കാശിയാണ് ആദ്യമത്സരത്തിലെ എതിരാളികൾ. മത്സരത്തിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. സ്ത്രീകൾക്കു പ്രവേശനം സൗജന്യമാണ്. വിദ്യാർഥികൾക്കു ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുമുണ്ടായിരിക്കുമെന്ന് ക്ലബ് പ്രസിഡന്റ് വി.സി.പ്രവീൺ പറഞ്ഞു. മത്സരത്തിനു മുന്നോടിയായി വൈകിട്ടു 4.30 മുതൽ തൈക്കൂടം ബ്രിജിന്റെ സംഗീതപരിപാടിയും അരങ്ങേറും.
ഗോകുലം കേരള എഫ്സി ടീം ഇവരിൽനിന്ന്: ഫോർവേഡുകൾ: അലസാൻഡ്രോ സാഞ്ചസ് ലോപ്പസ് (ക്യാപ്റ്റൻ), സൗരവ്, ടി.ഷിജിൻ, ജസ്റ്റിൻ ഇമ്മാനുവൽ
മിഡ്ഫീൽഡർമാർ: വി.എസ്. ശ്രീക്കുട്ടൻ (വൈസ് ക്യാപ്റ്റൻ), എഡു ബേഡിയ, ബാസിത് അഹമ്മദ്, പി.പി.റിഷാദ്, ക്രിസ്റ്റി ഡേവിസ്, കെ.അഭിജിത്ത്, നിലി പെർഡോമ, കൊമ്റോൺ തുർസുനോവ്, പി.എൻ.നൗഫൽ, അസ്ഫർ നൂറാനി, എസ്.സെന്തമിൽ.
ഡിഫൻഡർമാർ: അമീനൗ ബൗബ, അഖിൽ പ്രവീൺ, സലാം രഞ്ജൻ, അബ്ദുൾ ഹക്കു, അനസ് എടത്തൊടിക, വികാസ് സൈനി, നിധിൻ കൃഷ്ണ, മുഹമ്മദ് ഷഹീഫ്, രാഹുൽ ഖോഖർ, ജോൺസൺ സിങ്.
ഗോൾകീപ്പർമാർ: അവിലാഷ് പോൾ, ബിഷോർജിത് സിങ്, ദേവാൻഷ് ദബാസ്
ടീം ഒഫിഷ്യൽസ്: ഡൊമിംഗോ ഒറാമസ് (മുഖ്യ പരിശീലകൻ), ഷെരീഫ് ഖാൻ (അസി. കോച്ച്), ക്രിസ്റ്റ്യൻ റോഡ്രിഗസ് ഡയസ് (അസി. കോച്ച്), മനീഷ് ടിംസിന (ഗോൾകീപ്പർ കോച്ച്), അരുൺ ജോസഫ് (ടീം മാനേജർ), മുഹമ്മദ് ആദിൽ (ഫിസിയോതെറപ്പിസ്റ്റ്)