ADVERTISEMENT

റിയാദ് ∙ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഖത്തർ ക്ലബ് അൽ ദുഹൈലിനെതിരെ അൽ നസ്റിനു ജയം (4–3). അൽ നസ്ർ 3–0നു മുന്നിലെത്തിയ ശേഷം അൽ ദുഹൈൽ 2 ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു. എന്നാൽ 81–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബിന്റെ ലീഡുയർത്തി. 25–ാം മിനിറ്റിൽ ആൻഡേഴ്സൻ ടാലിസ്കയുടെ ഗോളിനു വഴിയൊരുക്കിയതും ക്രിസ്റ്റ്യാനോ തന്നെ. അൽ നസ്ർ ഇ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. 

English Summary:

Al Nasr won with Cristiano's double goal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com