എഎഫ്സി വനിതാ ഫുട്ബോൾ: ഗോകുലം ഇന്ന് ആദ്യമത്സരത്തിന്
Mail This Article
×
കോഴിക്കോട്∙ ബാങ്കോക്കിൽ നടക്കുന്ന എഎഫ്സി എഷ്യൻ വനിതാ ക്ലബ് ഫുട്ബോൾ ചാംപ്യൻഷിപ്പിലെ ആദ്യമത്സരത്തിന് ഗോകുലം കേരള എഫ്സി ടീം ഇന്നിറങ്ങും. വൈകിട്ട് 3ന് ജപ്പാൻ ക്ലബ്ബായ ഉറവ റെഡ് ഡയമണ്ട്‌സ് ലേഡീസിനെതിരെയാണ് ആദ്യ പോരാട്ടം. ചൈനീസ് തായ്‌പേയിയുടെ ഹുവാലിയൻ, തായ്‌ലൻഡ് ടീം ബാംങ്കോക്ക് എഫ്സി എന്നിവരടങ്ങുന്ന എ ഗ്രൂപ്പിലാണ് ഗോകുലവും. 12 വരെയാണ് ഗ്രൂപ്പ് എ മത്സരങ്ങൾ. കോച്ച് ആന്റണി ആൻഡ്രൂസ് സാംസണു കീഴിൽ കോഴിക്കോട്ടും തായ്‌ലൻഡിലുമായാണ് ഗോകുലം പരിശീലനം പൂർത്തിയാക്കിയത്.
English Summary:
AFC Women's Football; Gokulam for the first match today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.