റയലിന് ജയം

Mail This Article
×
മഡ്രിഡ് ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മഡ്രിഡിന് വമ്പൻ ജയം. ബ്രസീൽ താരങ്ങളായ വിനീസ്യൂസും റോഡ്രിഗോയും മിന്നിത്തിളങ്ങിയ മത്സരത്തിൽ വലൻസിയയെ 5–1നു റയൽ മഡ്രിഡ് തറപറ്റിച്ചു. മൂന്നാം മിനിറ്റിൽ ഡാനി കർവഹാളിന്റെ ഗോളിൽ സ്കോറിങ് തുടങ്ങിയ റയലിനായി പിന്നാലെ വിനീസ്യൂസും റോഡ്രിഗോയും 2 ഗോളുകൾ വീതം നേടി. ഹ്യൂഗോ ഡോറോയുടേതാണ് വലൻസിയയുടെ ആശ്വാസഗോൾ. ഒന്നാം സ്ഥാനത്തുള്ള ജിറോണയെക്കാൾ 2 പോയിന്റ് പിന്നിലാണ് റയൽ മഡ്രിഡ്.
English Summary:
Real Madrid win in La liga
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.