ADVERTISEMENT

ഭുവനേശ്വർ∙ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഏഷ്യൻ ചാംപ്യന്മാരായ ഖത്തറിനോട് പരാജയപ്പെട്ട് ഇന്ത്യ. ലോകകപ്പ് ഫുട്ബോൾ ഏഷ്യൻ യോഗ്യതാ മൽസരങ്ങളുടെ രണ്ടാം റൗണ്ടിൽ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ഖത്തറിന്റെ മുസ്തഫ താരീഖ് ഇന്ത്യയ്ക്ക് ആദ്യ ആഘാതം ഏൽപിച്ചു. എന്നാൽ ആദ്യ പകുതിയിൽ ഖത്തർ പിന്നീട് നടത്തിയ ആക്രമണങ്ങളെല്ലാം ഇന്ത്യയ്ക്ക് പ്രതിരോധിക്കാനായി. 

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്കോർ ചെയ്യാനായത് ഖത്തറിന് കൂടുതൽ മുൻതൂക്കം നൽകി. 47ാം മിനിറ്റിൽ അല്‍മോയെസ് അലിയാണ് രണ്ടാം ഗോൾ നേടിയത്. പിന്നീട് 86ാം മിനിറ്റിൽ യൂസുഫ് അബ്ദുറിസാഗും പന്ത്  വലയിലെത്തിച്ചതോടെ വിജയം പൂർണമായി. 

ആദ്യ മൽസരത്തിൽ കുവൈത്തിനെ അന്നാട്ടിൽ വീഴ്ത്തിയ ആവേശവുമായാണ് ഇന്ത്യ സ്വന്തം നാട്ടിൽ ഖത്തറിനെ നേരിടാനെത്തിയത്. അഫ്ഗാനിസ്ഥാനെ 1-8 നു മുക്കിയാണ് ഖത്തർ എത്തിയത്. ഏഷ്യൻ ചാംപ്യൻമാരായ ഖത്തർ ഇന്നത്തെ മത്സരത്തോടെ ആറു പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഒരു ജയവുമായി ഇന്ത്യ ഗ്രൂപ്പിൽ രണ്ടാമതാണ്. അഫ്ഗാനിസ്ഥാനെതിരായ അടുത്ത മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ്. 

English Summary:

India lose to Qatar in Round 2 of 2026 FIFA WC Qualifiers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com